തളിപ്പറമ്പ് നഗരത്തിൽ യാത്ര ദുരിതം ഏറുന്നു. തിരക്കേറിയ തളിപ്പറമ്പ് മെയിൻ റോഡിൽ ന്യൂസ് കോർണർ ജങ്ഷനിൽ റോഡിൽ കുഴികൾ രൂപപ്പെട്ടാണ് വാഹന യാത്രികർക്കും കാൽ നട യാത്രക്കാർക്കും ഒരുപോലെ പ്രയാസമാകുന്നത്.
കുഴികളിൽ വീണ് നിരന്തരം ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുന്നത്, ഇരു സൈടുകളിലേക്കുള്ള കടകളിൽ


ചെളിവെള്ളം തെറിച്ച്
കച്ചവടക്കാർക്കും ബുദ്ധിമുട്ടാവുകയാണ്.
മുൻപും കുഴികൾ രൂപപ്പെട്ടിരുന്നെങ്കിലും താൽകാലിക പരിഹാരം മാത്രം ചെയ്ത നഗരസഭയ്ക്ക് വീണ്ടും തലവേദനയാവുകയാണ് മെയിൻ റോഡ്. ശക്തമായ മഴ കുഴികളുടെ വലിപ്പം കൂട്ടുകയും യാത്രികർക്ക് പ്രയാസവും അപകടവും നിരന്തരമായി സൃഷ്ടിചോണ്ടിരിക്കുകയാണ്. റോഡിൽ ഇന്റർലോക്ക് ചെയ്ത് സ്ഥിര പരിഹാരം കാണുക എന്നതാണ് നാട്ടുകാരുടെ ആവശ്യം
Travel is becoming increasingly difficult in Taliparamba city. Potholes have formed on the road, making it difficult for both motorists and pedestrians.